covid

ന്യൂയോർക്ക്: ലോകത്ത് കൊവി‌ഡ് രോഗികൾ 1.44 കോടി കടക്കെ, ഇക്കഴിഞ്ഞ 100 മണിക്കൂറിനുള്ളിൽ പത്തുലക്ഷത്തിലധികം പുതിയ രോഗബാധിതർ റിപ്പോർട്ട് ചെയ്തതായി വിവരം. ലോകത്താദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്തരമൊരു റെക്കാർഡ് വർദ്ധനവ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. ലോകത്താകെ കൊവിഡ് മരണം ആറുലക്ഷം പിന്നിട്ടു.

ചൈനയിൽ കഴിഞ്ഞ ജനുവരിയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം മൂന്നുമാസമെടുത്താണ് ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്തുലക്ഷമായത്.

എന്നാൽ ജൂലായ് 13ന് രോഗികളുടെ എണ്ണം 1.30 കോടിയായിരുന്നു. അതിൽ നിന്നും 1.40 കോടിയായി വർദ്ധിക്കാൻ വെറും നാലുദിവസമാണെടുത്തത്. ഇത് ആശങ്കയുണർത്തുന്നതാണ്.

ഏറ്റവുമധികം രോഗികളുള്ള അമേരിക്കയിൽ 24 മണിക്കൂറിനിടെ 77,000 പേർക്ക് രോഗം സ്ഥിരീകരിച്ചു. 946 മരണം. ബ്രസീലിൽ 1110 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 34,000ത്തോളം പുതിയ രോഗികൾ.

കൊവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടാൽ വരാനിരിക്കുന്നത് ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

 കൊവിഡ് മീറ്റർ

 രോഗികൾ - മരണം