mimi1

ഒട്ടാവ: പെണ്ണുങ്ങൾക്ക് മുന്തിരിയോ ആപ്പിളോ പോലുള്ള പഴങ്ങൾ കിട്ടിയാൽ ഒന്നുകിൽ കഴിക്കും, അല്ലെങ്കിൽ അതിന്റെ ചാറെടുത്ത് മുഖത്തും ശരീരത്തും പുരട്ടി സൗന്ദര്യം വർദ്ധിപ്പിക്കും.

പക്ഷേ, അതെല്ലാം ഇരിക്കുന്നത് മുഖത്തും ശരീരത്തുമൊക്കെയാണെങ്കിലോ...

മുഖത്തെന്താ മരമുണ്ടോ എന്ന് ചോദിക്കാൻ വരട്ടെ,

വാൻകൂവറിൽ മിമി ചോയി എന്ന യുവതിയാണ് വളരെ വ്യത്യസ്തമായ മേക്കപ്പിലൂടെ മുഖത്തും ശരീരത്തും പഴവർഗങ്ങളും പച്ചക്കറികളുമൊക്കെ വരച്ചുപിടിപ്പിക്കുന്നത്.

മിമിയുടെ ഒപ്ടിക്കൽ ഇല്യൂഷൻ മേക്കപ്പുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെൻഡായിക്കഴിഞ്ഞു. രണ്ടുലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ മിമിയുടെ പേജ് ഫോളോ ചെയ്യുന്നത്.

ഭക്ഷണ സാധനങ്ങൾ മാത്രമല്ല, നഗരവും ജീവികളും ടെക്നോളജികളും, ഭീകരജീവികളും എല്ലാം ശരീരത്തിന്റെ പലഭാഗത്തായി മിമി ഒരുക്കിയിട്ടുണ്ട്.

ചിലത് ഭയപ്പെടുത്തുമ്പോൾ ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. മിമി ഒരു ഭക്ഷണ പ്രേമിയായതിനാൽ ഏറ്റവും കൂടുതലും ഭക്ഷണ സാധനങ്ങളാണ് ശരീരത്തിൽ വിരിയുന്നതെന്ന് മാത്രം.
പ്രീ സ്കൂൾ അദ്ധ്യാപികയായിരുന്ന മിമി അടുത്തയിടയ്ക്കാണ് മേക്കപ്പ് രംഗത്തേക്ക് ചുവടുമാറ്റിയതകുട്ടിക്കാലം മുതൽ ചിത്രരചന ഇഷ്ടമായിരുന്നു. പതിയെ ശരീരം കാൻവാസാക്കി. പിന്തുണയുമായി ബ്യൂട്ടീഷ്യനായ അമ്മയും മിമിക്കൊപ്പം കൂടി. ബ്രൈഡൽ മേക്കപ്പുകൾ ചെയ്തെങ്കിലും പിന്നീട് അതും മടുപ്പായി. ഒരു വീട്ടമ്മ അപകടത്തിൽ തകർന്ന മുഖം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഒപ്ടിക്കൽ ഇല്യൂഷൻ മേക്കപ്പിലേക്ക് തിരിയാൻ മിമിക്ക് പ്രേരണയായത്. ആ മുഖം അങ്ങനെ തന്നെ വരച്ചു ചേർത്തു. ഇത് കണ്ട് പലരും അഭിനന്ദിച്ചതോടെ കൂടുതൽ പരീക്ഷണം ആരംഭിച്ചു. ഐലൈനറും ബ്രഷുമായിരുന്നു ആദ്യത്തെ ഡ്രോയിംഗ് മെറ്റീരിയലുകൾ. മേക്കപ്പ് സാധനങ്ങൾക്കൊപ്പം ബോഡി പെയിന്റിംഗ് മെറ്റീരിയലുകളും മിമി ഉപയോഗിക്കുന്നുണ്ട്.