തിരുവനന്തപുരം: എൻ.ഐ.എയിൽ വിശ്വാസമുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ. ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സന്ദീപ് നായർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ആരെങ്കിലും കുടുക്കിയതാണോ എന്ന ചോദ്യത്തോട് സന്ദീപ് പ്രതികരിച്ചില്ല.
തിരുവനന്തപുരത്തെ മൂന്നു ഫ്ലാറ്റുകളിലും സന്ദീപിന്റെ അരുവിക്കരയിലെ വീട്ടിലുമാണ് എൻ.ഐ.എ സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയത്. സ്വപ്ന സുരേഷിനെ അമ്പലമുക്കിലെ ഫ്ലാറ്റിലും കൊണ്ടുപോയി തെളിവെടുത്തു. പ്രതികളുമായി സംഘം പേരൂർക്കടയിലെ പൊലീസ് ക്ലബിൽ തുടരുകയാണ്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. സന്ദീപിന്റെ സ്ഥാപനത്തിലെ കസ്റ്റംസ് പരിശോധന പൂർത്തിയായി. നിർണായക രേഖകൾ കസ്റ്റംസ് എൻ.ഐ.എയ്ക്ക് കൈമാറിയതായാണ് വിവരം.