
ബ്രസീലിയ: കൊവിഡ് ബാധിച്ചിട്ടും വീട്ടിനുള്ളിൽ അടങ്ങിയിരിക്കാതെ ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോ. വീടിനു വെളിയിലിറങ്ങി വളർത്തു പക്ഷികളെയും മറ്റും താലോലിക്കുകയും ബൈക്ക് ഓടിക്കുകയും മറ്റും ചെയ്താണ് ബോൾസൊനാരോ തന്റെ ക്വാറന്റൈൻ കാലം കഴിച്ചുകൂട്ടുന്നത്. തുടക്കത്തിൽ കൊവിഡ് പ്രതിരോധനത്തിൽ അലംഭാവം കാണിച്ച ബ്രസീൽ രോഗികൾ വർദ്ധിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. അതിനിടെയാണ് ബോൾസൊനാരോയ്ക്ക് കൊവിഡ് ബാധിച്ചത്. ആദ്യം അത് ചെറിയ പനിയാണെന്ന് പറഞ്ഞ് മാസ്ക് ധരിക്കാൻ പോലും ബോൾസൊനാരോ തയാറായില്ല. പ്രസിഡന്റിന്റെ നടപടി വിവാദമായിരുന്നു. തുടർന്നാണ് ബോൾസൊനാരോ ക്വാറന്റെൈനിൽ പോകാൻ തയ്യാറായത്. ക്വാറന്റൈൻ സമയത്ത് പ്രസിഡന്റ് ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.