വിവാദം വേണ്ടെന്ന് താരം

ലുധിയാന : മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗിനെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയ്ക്കായി ശുപാർശ ചെയ്ത നടപടി പിൻവലിച്ച് പഞ്ചാബ് സർക്കാർ. അതേസമയം ഇത് താരത്തിനെതിരായ നടപടിയായിക്കണ്ട് സോഷ്യൽ മീഡിയയിലും മറ്റുമായി ഉയർന്ന വിവാദങ്ങൾ തണുപ്പിക്കാൻ ഹർഭജൻ തന്നെ രംഗത്തെി. ഖേൽരത്നയുടെ നിയമം അനുസരിച്ച് തനിക്ക് യോഗ്യത ഇല്ലാത്തതുകൊണ്ടാണ് സർക്കാർ അപേക്ഷ പിൻവലിച്ചതെന്നും അതിൽ തെറ്റില്ലെന്നും ഹർഭജൻ ട്വിറ്ററിലൂടെ അറിയിച്ചു.കഴിഞ്ഞ മൂന്ന്വർഷത്തെ അന്താരാഷ്ട്ര പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വേൽരത്നയ്ക്ക് അപേക്ഷിക്കേണ്ടത്. 2016ലാണ് ഹർഭജൻ അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചത്. കഴിഞ്ഞ വർഷവും പഞ്ചാബ് സർക്കാർ ഹർഭജനെ ഖേൽരത്നയ്ക്കായി നോമിനേറ്റ് ചെയ്തിരുന്നു. ഇത്തവണ അത് ആവർത്തിച്ചപ്പോൾ പിൻവലിക്കണമെന്ന് താൻ ആവശ്യപ്പെട്ടെന്നും ഹർഭജൻ

അറിയിച്ചു.

ഇന്ത്യയ്ക്ക്‌ വേണ്ടി 417 ടെസ്റ്റ് വിക്കറ്റുകളും 227 ഏകദിന വിക്കറ്റുകളും 27 ട്വന്റി-20 വിക്കറ്റുകളും നേടിയ ഹർഭജന് അർജുന അവാർഡും പത്മശ്രീയും ലഭിച്ചിട്ടുണ്ട്.