gold

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇന്ന് കസ്‌റ്റംസ് ഒരാളെക്കൂടി അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കോട്ടയ്‌ക്കൽ കോഴിച്ചെന സ്വദേശി അബ്ദുവാണ് പിടിയിലായത്. ഇയാൾ മുൻപ് അറസ്‌റ്റിലായ ജലാലിന് പണം നൽകിയ ആളാണ്. മൂവാറ്റുപുഴ സ്വദേശിയായ ജലാലിനൊപ്പം മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. മുൻപ് പിടിയിലായ റമീസുമായി ബന്ധമുള‌ള ആളാണ് ജലാൽ.

അതേസമയം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും ചേർത്ത് ഇന്ന് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ കസ്‌റ്റഡിയിലെടുത്ത കോഴിക്കോട് കൊടുവള‌ളി സ്വദേശിയായ കെ.വി.മുഹമ്മദ് അബ്ദു ഷമീമിന്റെ വീട്ടിൽ കസ്‌റ്രംസ് പരിശോധന നടത്തി. സ്വർണകടത്തുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിക്കാനാണ് പരിശോധന നടത്തിയത്