instagramam

സിനിമാപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ വൻതാരനിരയോടെ ഒരു മലയാളം വെബ്‌സീരിസ് എത്തുന്നു. 'ഇന്‍സ്റ്റാഗ്രാമം' എന്നു പേരിട്ടിരിക്കുന്ന സീരിസില്‍ മലയാളത്തിലെ പ്രമുഖരായ യുവതാരങ്ങള്‍ എല്ലാവരും അഭിനയിക്കുന്നുണ്ട്. മൃദുല്‍ നായര്‍ സംവിധാനം നിര്‍വഹിക്കുന്ന 'ഇന്‍സ്റ്റാഗ്രാമ'ത്തില്‍ സണ്ണി വെയ്ന്‍, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാലു വര്‍ഗീസ്, ഗണപതി, സാബുമോന്‍, സാനിയ ഇയ്യപ്പന്‍, അലന്‍സിയര്‍, ദിനേശ് പ്രഭാകര്‍, രാജേഷ് ശര്‍മ്മ, അംബിക റാവു, കുളപ്പുള്ളി ലീല,സിദ്ധാര്‍ഥ് മേനോന്‍, ഡെയ്ന്‍ ഡേവിസ്, അതിഥി രവി, തുടങ്ങി നിരവധി പേർ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് 'ഇന്‍സ്റ്റാഗ്രാമ'ത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. മുന്‍നിരതാരങ്ങളെല്ലാം തന്നെ ടീസര്‍ പങ്കുവെച്ചിരുന്നു.

അതോടെ ആരാധകരും ഏറ്റെടുത്തു. സംവിധായകന്‍ ആഷിക് അബുവാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ടീസര്‍ കണ്ടാല്‍ 'ഇന്‍സ്റ്റാഗ്രാമ'ത്തിന് സിനിമയുടേതായ എല്ലാ രൂപഭാവങ്ങളുമുണ്ട്. സീരിസില്‍ രമേശ് പിഷാരടിയും എത്തുന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രാമകൃഷ്ണ കുളൂരും മൃദുല്‍ നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ ജെയിംസ്, പവി കെ. പവന്‍, ധനേഷ് രവീന്ദ്രനാഥ് എന്നിവരാണ് ഛായാഗ്രഹണം.