magic-bond
f


എം.ആർ.അനൂപ്‌രാജ് രചനയും സംവിധാനവും നിർവഹിച്ച് മീനാക്ഷി, ജെയ്സൺ ജേക്കബ്, ബിജു നെട്ടറ,ഡിനി തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന മാജിക്‌ ബോണ്ട്‌ എന്ന ഹ്രസ്വചി​ത്രം യൂട്യൂബിൽ ശ്രദ്ധനേടുന്നു. മാജിക്‌ ബോണ്ട്‌ കേരളത്തിലും ഇന്ത്യക്ക് പുറത്തുമായി​ നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്‌കാരങ്ങൾ നേടി​യി​രുന്നു.
എം. ആർ.അനൂപ്‌രാജ് രചന, സംവിധാനം നിർവഹിച്ചിട്ടുള്ള "താടി "(2006), "ജീനിയസ്" (2008)... എന്നീ ഷോർട്ട് ഫിലിമുകളും നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അനൂപ്‌രാജ് "ഗെയിമർ"(2014), സ്മാർട്ട് ബോയ്സ് (2016)എന്നീ സിനിമകളും ചെയ്തിട്ടുണ്ട്.സംവിധായകൻ വിനയനൊപ്പം നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ്, അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടും ഉണ്ട്.
ഡ്രീം മേക്കേഴ്‌സ് പ്രൊഡക്ഷൻസ് നി​ർമ്മി​ക്കുന്ന മാജി​ക് ബോണ്ടി​ന്റെ ഛായാഗ്രഹണം നി​ർവഹി​ക്കുന്നത് രാരിഷ്. ജി. കുറുപ്പാണ്. പ്രൊജക്റ്റ്‌ ഡിസൈനർ : ജെയ്സൺ ജേക്കബ് , സംഗീതം : ജയേഷ് സ്റ്റീഫൻ, എഡിറ്റിംഗ് : ആശിഷ് ജോസഫ് , മേക്കപ്പ് : പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം :അനുഷറെജി, കലാസംവിധാനം : ഫിറോസ് , സ്റ്റിൽസ് :അനു നെയ്യാറ്റിൻകര പബ്ലിസിറ്റി ഡിസൈനൻ :രാജീവ്‌, പ്രൊഡക്ഷൻ മാനേജർ : അഭികൃഷ്ണ