എല്ലാ കർഷകർക്കും ആദരസൂചകമായി എന്ന അടിക്കുറിപ്പോടെ നടൻ സൽമാൻ ഖാൻ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മേലാസകലംചെളി പുരണ്ട രീതിയിലുള്ള ചിത്രം ഇപ്പോൾ സൽമാനെ
കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നിരവധി ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
മുഖത്തും കാലിലിലും കൈയിലുമൊക്കെ ചെളി തേച്ചു പിടിച്ചപ്പോൾ കൈ മറന്നു
പോയല്ലോ എന്നാണ് ഒരു കമന്റ്. ചെളി പുരളാത്ത കൈകളുടെ സ്‌ക്രീൻ ഷോട്ടും
പങ്കുവെച്ചിട്ടുണ്ട്. ബാക്കിയെല്ലായിടത്തും ഡ്രൈവർ വന്ന് ചെളി തേച്ചും
കൈ മറന്നു അല്ലേയെന്നും ചിലർ ചോദിക്കുന്നുണ്ട്.