മൂന്നാം ദിവസത്തെ കളി മുഴുവൻ മഴയെടുത്തു
മാഞ്ചസ്റ്റർ : ഇംഗ്ളണ്ടും വിൻഡീസും തമ്മിലുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ നിറഞ്ഞാടിയിരുന്ന മഴ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ വിരുന്നിനെത്തി. കനത്ത മഴകാരണം ഇന്നലത്തെ കളി മുഴുവൻ ഉപേക്ഷിക്കേണ്ടിവന്നു. ആദ്യ ടെസ്റ്റിന്റെ ആദ്യദിനം 17.4 ഒാവർ മാത്രമാണ് കളി നടന്നിരുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയിരുന്ന ഇംഗ്ളണ്ട് രണ്ടാം ദിവസം കളി തീരാൻ ഒരു മണിക്കൂർ ശേഷിക്കേ 469/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്നു.മറുപടിക്കിറങ്ങിയ വിൻഡീസ് 32/1 എന്ന നിലയിലെത്തിയപ്പോഴാണ് സ്റ്റംപെടുത്തത്. ഒാപ്പണർ ജോൺ ക്യാംപ്ബെല്ലിന്റെ വിക്കറ്റാണ് വിൻഡീസിന് നഷ്ടമായത്.ഒാപ്പണർ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും (6) നൈറ്റ് വാച്ച്മാൻ അൽസാരി ജോസഫുമായിരുന്നു (14) കളി നിറുത്തുമ്പോൾ ക്രീസിൽ.