മാഞ്ചസ്റ്റർ : വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം കൊവിഡ് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ടീമിൽ നിന്ന് പുറത്താക്കിയ കരീബിയൻ വംശജനായ പേസർ ജൊഫ്ര ആർച്ചറെ മൂന്നാം ടെസ്റ്റിൽ കളിപ്പിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇന്നലെ ആർച്ചറിനെ വിശദീകരണം നൽകാനായി ബോർഡ് വിളിച്ചിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും അറിയിച്ച ആർച്ചർ മാപ്പെഴുതിക്കൊടുക്കാമെന്നും സമ്മതിച്ചു. തുടർന്ന് ശിക്ഷ പിഴയിലൊതുക്കി ആർച്ചറെ ഒരാഴ്ചത്തെ ക്വാറന്റൈന് ശേഷം മൂന്നാം ടെസ്റ്റിൽ കളിപ്പിക്കാൻ തീരുമാനമായി.