tihar-jail

ന്യൂഡൽഹി: തിഹാർ ജയിലിൽ വിചാരണത്തടവുകാരനെ സെല്ലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി മോഹർ ഗാർഡൻ സ്വദേശിയായ രവി(38) യാണ് പുതപ്പിൽ തൂങ്ങിമരിച്ചത്. 62കാരിയായ ഭാര്യാമാതാവിനെ ഐസ് മുറിക്കാനുപയോഗിക്കുന്ന ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയ കേസിലാണ് രവി ജയിലിലായത്. ഭാര്യ തന്നെ ഉപേക്ഷിക്കാൻ കാരണം, ഭാര്യാമാതാവാണെന്ന സംശയമായിരുന്നു കൊലപാതകത്തിന് പിന്നിൽ. രവിയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട മറ്റുചില ബന്ധുക്കളെയും ഇയാൾ പരിക്കേൽപ്പിച്ചിരുന്നു. ഇയാൾ ഇതിന് മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണെന്ന് ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ വ്യക്തമാക്കി.