ന്യൂഡൽഹി:രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ചൈന ആസ്ഥാനമായുള്ള കമ്പനികളെ ഇന്ത്യന്‍ ഗവൺമെന്റ് കണ്ടെത്തി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ചൈനീസ് കമ്പനികള്‍ വിദേശ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 2017 ജൂണിൽ ചൈനയിൽ പുതിയ രഹസ്യാന്വേഷണ നിയമം പാസാക്കി.
സംശയിക്കപ്പെടുന്ന ആളുകളെ നിരീക്ഷിക്കാനും പരിസരങ്ങള്‍ റെയ്ഡ് ചെയ്യാനും വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കാനും ഇതിലൂടെ അധികാരം ലഭിക്കുന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അമേരിക്കന്‍ കോണ്‍ഗ്രസിന് നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് കമ്പനികളായ വാവെയ്, ഇസഡ്.ടി.ഇ , ടിക് ടോക്ക് തുടങ്ങിയ ഈ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനികളെ, ചൈനയുടെ ദേശീയ രഹസ്യാന്വേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, സഹായം നല്‍കുക, സഹകരിക്കുക എന്നിവയ്ക്കാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 7 പ്രകാരം, ഏതൊരു പൗരനോ കമ്പനിയോ സംസ്ഥാന രഹസ്യാന്വേഷണ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും സഹായിക്കുകയും സഹകരിക്കുകയും ചെയ്യണം.ദേശീയ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും ഭരണകൂടം സംരക്ഷിക്കുന്നു.
പി.എല്‍.എയുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുള്ള ഇന്ത്യയിലെ ചില ചൈനീസ് കമ്പനികള്‍ ഇതാണ്.
സിന്ധ്യ സ്റ്റീല്‍സ് ലിമിറ്റഡ്
ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റവും വലിയ സംയുക്ത സംരംഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.സിന്‍സിംഗ് കാതേ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കോ ലിമിറ്റഡാണ് പ്രധാന നിക്ഷേപകന്‍.
സിന്‍സിംഗ് കാതേ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്
ആയിരം കോടി രൂപ മുതല്‍മുടക്കില്‍ സംഘം ഛത്തീസ്ഗഡിൽ ഒരു നിര്‍മാണ കേന്ദ്രം ആരംഭിച്ചു.സംസ്ഥാനത്ത് ഒരു നിര്‍മാണശാല സ്ഥാപിക്കാന്‍ സർക്കാർ ഈ കമ്പനിയെ ക്ഷണിച്ചിട്ടുണ്ട്.
ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ്
സി.ഇ.ടി.സി ചൈനയിലെ പ്രമുഖ സൈനിക ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളാണ് കൂടാതെ ഹിക്വിഷന്‍ സി.സി.ടി.വി ക്യാമറകളും നിര്‍മ്മിക്കുന്നു.ദേശീയ സുരക്ഷാ കാരണങ്ങളാല്‍ കയറ്റുമതി നിയന്ത്രിക്കുന്നതിനായി നിരവധി സിഇടിസി ഗവേഷണ സ്ഥാപനങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും യുഎസ് എന്റിറ്റി പട്ടികയില്‍ ചേർത്തിട്ടുണ്ട്.
വാവെയ്
പി.എല്‍.എ എഞ്ചിനീയറിംഗ് കോര്‍പ്‌സിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറായ റെന്‍ ഷെങ്ഫെയ് 1987 ല്‍ ഷെന്‍ഷെനില്‍ വാവെയ് സ്ഥാപിച്ചു.ഇന്ത്യയിലെ ഒരു ജനപ്രിയ ബ്രാന്‍ഡാണ് വാവെയ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 12,800 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്തു. സ്മാര്‍ട്ട്ഫോണുകളാണ് പ്രധാന ഉല്‍പ്പന്നം.