she

ചെന്നൈ: പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്​ത്രജ്ഞൻ സി.എസ്​. ശേഷാദ്രി അന്തരിച്ചു. 88 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

1989 മുതൽ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടിന്റെ സ്​ഥാപക ഡയറക്​ടറായിരുന്നു. ബീജഗണിത ജ്യാമിതിയിലെ പ്രവർത്തനങ്ങളിലൂടെയാണ്​ ശേഷാദ്രി ശ്രദ്ധനേടുന്നത്​. ശേഷാദ്രി സ്ഥിരാങ്കത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. 2009 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ഇദ്ദേഹത്തെ രാജ്യം ആദരിച്ചു​.

ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒഫ്​ ഫണ്ടമെന്റൽ റിസർച്ചിൽ ആദ്യ ബിരുദ ബാച്ചിൽ ഇദ്ദേഹവുമുണ്ടായിരുന്നു. 1984ൽ ​ചെന്നൈയിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒഫ്​ മാത്തമാറ്റിക്കൽ സയൻസസിൽ എത്തി. 2010ലാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടി​​​ന്റെ ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ അദ്ദേഹം സ്​ഥാനമൊഴിഞ്ഞത്.