ഗുവാഹത്തി: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് അസാമിൽ 102 മരണം. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനിടെയാണ് ഈ ദുരിതം. 76 പേർ പ്രളയത്തിലും 26 പേർ മണ്ണിടിച്ചിലിലുമാണ് ജീവൻ വെടിഞ്ഞത്. കാസിരംഗ നാഷണൽ പാർക്കിലെ കണ്ടാമൃഗങ്ങൾ ഉൾപ്പടെ 96ഓളം വന്യമൃഗങ്ങളാണ് ചത്തൊടുങ്ങി. 27 ജില്ലകളിലായി 39.8 ലക്ഷത്തോളം ആളുകൾ ദുരിതത്തിലായി. ബ്രഹ്മപുത്ര ഉള്‍പ്പെടെയുള്ള പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു. വെള്ളപ്പൊക്കത്തിൽപ്പെട്ട കടുവ ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടിലേക്കിറങ്ങിയത് ആശങ്കയായി. വൻതോതിലുള്ള കൃഷിനാശവും അസമിൽ സംഭവിച്ചിട്ടുണ്ട്.
1.25 ലക്ഷം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.