colum

ബൊഗോറ്റ : കൊളംബിയയിൽ കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ മയക്കുമരുന്ന് മാഫിയ സംഘങ്ങൾ നിഷ്‌കരുണം കൊലപ്പെടുത്തുന്നതായി റിപ്പോർട്ട്. കൊളംബിയയിൽ രോഗവ്യാപനം വർദ്ധിക്കുന്ന പ്രദേശങ്ങളിലാണ് ക്വാറന്റൈൻ നിയമങ്ങൾ നടപ്പാക്കാനായി ആയുധധാരികളായ മാഫിയ സംഘങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്. 'ഹ്യൂമൻ റൈറ്റ്സ് വാച്ച്' സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ക്രിമിനൽ സംഘങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്ത പത്തോളം പേർ കൊല്ലപ്പെട്ടു. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ച് ഉയരുന്നതിനിടെയാണ് മാഫിയ സംഘങ്ങളുടെ ക്രൂരത.

കൊളംബിയയിലെ 32 സംസ്ഥാനങ്ങളിൽ പതിനൊന്നിലും മാഫിയസംഘങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏറ്റെടുത്തിരിക്കയാണ്. തീരദേശ നഗരമായ ടുമാകോയിൽ ഇവർ മത്സ്യബന്ധനം നിരോധിച്ചു. കൊളംബിയൻ സർക്കാരിന്റെ നിയന്ത്രണങ്ങളേക്കാൾ അതികഠിനമായ നിയന്ത്രണങ്ങളാണ് മാഫിയ സംഘങ്ങളുടേത്.

 കൊളംബിയ

ആകെ രോഗികൾ: 1,​82,140

മരണം : 6,288

 പ്രതിദിന രോഗികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാംസ്ഥാനത്ത്

 പ്രതിദിന മരണത്തിലും വൻ വർദ്ധനവ്