illicit

അമരാവതി: നാടാകെയുള്ള കുടിയന്മാരുടെ നെ‌ഞ്ചു കലക്കുന്ന പണിയാണ് ആന്ധ്രാപ്രദേശ് പൊലീസ് ചെയ്തത്. ഒന്നും രണ്ടുമല്ല, പതിനാലായിരം വിദേശ മദ്യ കുപ്പികളാണ് മനോഹരമായി നിരത്തി വച്ച് റോഡ് റോളർ ഉപയോഗിച്ച് പൊലീസ് പൊട്ടിച്ചു കളഞ്ഞത്. ഏതാണ്ട് 72 ലക്ഷം രൂപയുടെ മദ്യം റോഡിലങ്ങനെ ഒഴുകിപ്പരന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട് നാട്ടിലുള്ള കുടിയൻമാരുടെ കണ്ണുനനഞ്ഞു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണത്താണ് സംഭവം.

അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണ് 14,000 മദ്യക്കുപ്പികളെന്ന് പൊലീസ് വ്യക്തമാക്കി. ഞൊടിയിടയിൽ സംഗതി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. രസകരമായ കമന്റുകളും നിറഞ്ഞു. ട്രോളുകളും ഇറങ്ങി.