ചെന്നൈ: തമിഴ് സൂപ്പർതാരം അജിത്തിന്റെ വസതിക്ക് നേരെ ബോംബ് ഭീഷണി. താരത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് പൊലീസിന് അജ്ഞാത സന്ദേശം ലഭിച്ചത്. വില്ലുപുരം ജില്ലയിൽ നിന്നുമാണ് ഫോൺ വന്നതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.