മുന്തിരിക്കുരു ഇറക്കാനോ തുപ്പികളയാനോ മടിച്ച് കുരുവില്ലാത്തത് നോക്കിവാങ്ങുന്നവരാണ് നമ്മളിൽ അധികവും. മുന്തിരിപ്പഴത്തിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ അതിനേക്കാൾ പോഷകങ്ങൾ അതിന്റെ കുരുവിൽ അടങ്ങിയിട്ടുണ്ടെന്ന് അധികമാർക്കും അറിയില്ല.
മുന്തിരിക്കുരുവിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ പലതരത്തിൽ ശരീരത്തിന് ഗുണകരമാണ്. ഗ്രേപ് സീഡ് ഓയിലിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ആന്റീഓക്സിഡന്റ്സുകളും ഫ്ളേവനോയിഡുകളും മെലാടോണിനും ഒമേഗ 6 ഫാറ്രീ ആസിഡുകളും മസ്തിഷ്ക്കാരോഗ്യത്തിനും കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും ഉപയോഗപ്രദമാണ്.
കൂടാതെ നല്ല ഉറക്കത്തിനും സ്വഭാവിക രക്തചംക്രമണത്തിനും സഹായിക്കും. അമിതവണ്ണമുള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം കൂട്ടുന്നതിനും നേത്ര ആരോഗ്യത്തിനും ചർമപ്രശ്നങ്ങൾക്കും പരിഹാരമായി യൂറോപ്യന്മാർ പണ്ട് മുതലേ ഉപയോഗിച്ച് വന്നിരുന്നതാണ് ഈ എണ്ണ.