
തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ മുഖപത്രം. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം. മാഫിയകളും, ലോബികളും ഇടതുപക്ഷ പ്രകടനപത്രികയ്ക്ക് അന്യമാണെന്ന് ലേഖനത്തിൽ പറയുന്നു.
കൂടാതെ കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണമെന്നും, കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും ലേഖനത്തിൽ പറയുന്നു. ടെൻഡർ ഇല്ലാതെ കോടികളുടെ കരാറാണ് ചിലർ നേടുന്നതെന്നും പ്രകാശ് ബാബു വിമർശിക്കുന്നു.
മന്ത്രി കെ.ടി ജലീലിനെയും ലേഖനത്തിലൂടെ പരോക്ഷമായി വിമർശിക്കുന്നുണ്ട്. വിദേശ കോൺസുലേറ്റുമായി ബന്ധപ്പെടാൻ ചട്ടങ്ങളുണ്ടെന്നും, ചിലർ ഇത് ദുരുപയോഗം ചെയ്തതിനെപ്പറ്റി അന്വേഷണം വേണമെന്നും ലേഖനത്തിലൂടെ പ്രകാശ് ബാബു ആവശ്യപ്പെടുന്നു.