covid-death

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.എറണാകുളം തടിക്കടവ് വെളിയത്തുനാട് സ്വദേശി കുഞ്ഞിവീരാൻ ആണ് മരിച്ചത്. 67 വയസായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം, പ്രമേഹം എന്നീ രോഗങ്ങളുണ്ടായിരുന്നു

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പ്ലാസ്മ തെറാപ്പി ഉൾപ്പെടെ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാൽപത്തിയൊന്നായി.