കോഴിക്കോട്: ബാലുശേരിയിൽ അച്ഛൻ പതിനേഴുകാരനെ കൊലപ്പെടുത്തി. അരയിടത്ത്വയൽ അലനാണ് കൊല്ലപ്പെട്ടത്. അച്ഛൻ വേണുവിനെ പൊലീസ് അറസ്റ്റുചെയ്തു.
പതിവായി മദ്യപിച്ചാണ് വേണു വീട്ടിലെത്തുന്നത്. കഴിഞ്ഞദിവസവും മദ്യലഹരിയിൽ വീട്ടിലെത്തിയ വേണുവും ഭാര്യയുമായി വഴക്കായി. ഇത് തടയാൻ എത്തിയ അലനെ വേണു പിടിച്ചുതളളി. ഇതിന്റെ ശക്തിയിൽ അലൻ ഭിത്തിയിൽ തലയിടിച്ചുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ആഘാതമായിരുന്നു മരണകാരണം എന്നാണ് റിപ്പോർട്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജിൽ.