നടൻ സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പടവെട്ടിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ ലിജു കൃഷ്‌യാണ് സിനിമ തിരകഥ എഴുതി സംവിധാനം ചെയ്യുന്നത്. നിവിൻ പോളി ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
“സംഘർഷങ്ങൾ... പോരാട്ടങ്ങൾ... അതിജീവനം... നമ്മൾ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും.” എന്ന കുറിപ്പോടു കൂടെയാണ് നിവിൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. പോരാട്ട വീര്യത്തിൽ തീഷ്ണത ഉള്ള കണ്ണുകളോടെ വെട്ടുകത്തിയുമായി കർഷകരോടോപ്പം നിൽക്കുന്ന നിവിൻ പോളിയെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുക. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
അരുവി എന്നാ തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അദിതി ബാലനാണ് നായിക. കൂടാതെ മഞ്ജു വാര്യര്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അണി നിരക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96 എന്ന സിനിമയിലൂടെ തെന്നിന്ത്യക്ക് മൊത്തം സുപരിചിതനായ ഗോവിന്ദ് മേനോന്‍ ഈണം നല്‍കുന്നു.
ദീപക് ഡി മേനോന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. ബിബിന്‍ പോള്‍ ആണ് എക്സിക്യൂട്ടീവ് പ്രോട്യൂസര്‍. സുഭാഷ് കരുണ്‍ കലാസംവിധാനവും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്ക്അപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പ് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, ഗ്രാഫിക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്‌മങ്ക്സ്.പി.ആർ.ഒ: ആതിര ദിൽജിത്ത്. 90 ശതമാനത്തോളം ഷൂട്ട് കഴിഞ്ഞ പടവെട്ട് കോവിഡ് സീസണ്‍ കഴിഞ്ഞാലുടന്‍ തിയ്യേറ്ററില്‍ എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍.