തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടറിയേറ്റിന് സമീപം ഫ്ലാറ്റ് എടുത്ത് കൊടുത്ത അരുൺ ബാലചന്ദ്രനെ മുഖ്യമന്ത്രിയുടെ ഐ.ടി ഫെല്ലോ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ അരുണിന്റെ പഴയൊരു വീഡിയോ പങ്കുവച്ച് പരിഹാസവുമായെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.
ഒരു പരിപാടിയിൽ തന്നെ സ്വയം പരിചയപ്പെടുത്തുന്ന അരുണിന്റെ വീഡിയോയാണ് സന്ദീപ് വാര്യർ പങ്കുവച്ചിരിക്കുന്നത്. 'സി.എം ഐ.ടി ഫെല്ലോ എന്നൊക്കെ പറഞ്ഞാൽ ആരാന്നാ നിങ്ങടെയൊക്കെ വിചാരം? ഐ.എ.എസിന് തുല്യമായി കേരള സർക്കാർ രൂപീകരിക്കുന്ന മാനേജ്മെന്റ് കേഡറാണ് സി.എം.ഐ.ടി ഫെല്ലോ, എന്നും അതിൽ താനും തന്റെ വേറെ രണ്ടു കൂട്ടുകാരും ആണ് പ്രധാന നടന്മാരെന്നും അരുൺ ബാലചന്ദ്രൻ വെളിപ്പെടുത്തുന്നു.' വീഡിയോയ്ക്കൊപ്പം സന്ദീപ് വാര്യർ കുറിച്ചു.