തിരുവനന്തപുരം : ഏഴ് ഡോക്ടർമാർക്ക് കൊവിഡ് ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. നേരത്തേ കൊവിഡ് ബാധിച്ച അഞ്ചുഡോക്ടർമാർ ഉൾപ്പെടെയാണ് ഏഴുപേർക്ക് രോഗം റിപ്പോർട്ടുചെയ്തതെന്നാണ് അറിയുന്നത്. ഇതിനൊപ്പം രണ്ട് നഴ്സ് മാർക്കും കൊവിഡ് റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഡോക്ടർമാർക്കും ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ മെഡിക്കൽ കോളേജിൽ പതിനെട്ടുപേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കൂടുതൽ ഡോക്ടർമാർക്ക് കൊവിഡ് ബാധിച്ചതോടെ ആശുപത്രിയിലെ കൂടുതൽ വിഭാഗങ്ങൾ അടച്ചിടും. നിവലിൽ സർജറി വിഭാഗം അടച്ചിട്ടിരിക്കുകയാണ്.
കൂടുതൽ പേർക്ക് രോഗം പടർന്നതോടെ ആയിരം പരിശോധനാകിറ്റുകൾ മെഡിക്കൽകോളേജ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരം കിറ്റുകൾ മെഡിക്കൽകോളേജിന് കൈമാറിയിട്ടുണ്ട്.