audi-rs7-sportback

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി,​ പെർപോമൻസ് സ്‌പോർട്സ് കാറായ ആർ.എസ് 7ന്റെ രണ്ടാംതലമുറ പതിപ്പ് വിപണിയിലെത്തിച്ചു. 4.0 ലിറ്റർ വി-8 ട്വിൻ ടർബോ ടി.എഫ്.എസ്.ഐ പെട്രോൾ എൻജിനാണുള്ളത്. കരുത്ത് 600 എച്ച്.പി. പരമാവധി ടോർക്ക് 800 എൻ.എം. 8-സ്‌പീഡ് ടിപ്ട്രോണിക് ട്രാൻസ്‌മിഷൻ സംവിധാനമാണുള്ളത്.

ഔഡിയുടെ സ്വന്തം 'ക്വാട്രോ" ഫോർ-വീൽ ഡ്രൈവ് സംവിധാനവും നൽകിയിരിക്കുന്നു. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് മോട്ടോറും ചേരുന്നതാണ് പുതിയ ആർ.എസ്7 ഹൈബ്രിഡ്. പ്രകടനം മെച്ചപ്പെടുത്താനായി സിലിണ്ടർ ഓൺ ഡിമാൻഡും (സി.ഒ.ഡി) ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായ വിധം വീതികൂട്ടിയാണ്, ആർ.എസ്7ന്റെ അവതരണം.

₹1.94cr

ഔഡി ആർ.എസ് 7 സ്‌പോർട്ബാക്കിന്റെ വില.

250km/h

ടോപ് സ്‌പീഡ്

3.6 സെക്കൻഡ്

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാൻ വേണ്ട സമയം.