range-rover

ആഡംബര എസ്.യു.വികളിലെ ഉശിരൻ താരമായ റേഞ്ച് റോവറിന്റെ സ്‌പെഷ്യൽ എഡിഷൻ ലാൻഡ് റോവർ ഇന്ത്യയിലെത്തിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ ചോയിസ് ഒരുക്കി എച്ച്.എസ്.ഇ സിൽവർ, എച്ച്.എസ്.ഇ ഡൈനാമിക് ബ്ലാക്ക്, എസ്.വി.ആർ കാർബൺ എഡിഷൻ എന്നിവയുടെ ശ്രേണിയിലേക്കാണ് സ്‌പെഷ്യൽ എഡിഷനും ചേരുന്നത്.

3.0 ലിറ്റർ, 6-സിലിണ്ടർ ഡീസൽ എൻജിനൊപ്പം 48 വി മൈൽഡ് ഹൈബ്രിഡ് ഇലക്‌ട്രിക് വെഹിക്കിൾ (എം.എച്ച്.ഇ.വി) സാങ്കേതിക ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും പുത്തൻ പതിപ്പിനുണ്ട്. ‌ഡി250, ഡി300, ഡി350 എൻജിൻ വേരിയന്റുകളാണുള്ളത്. കരുത്ത് 249 പി.എസ് പുതൽ 350 പി.എസ് വരെ. ടോർമാലിൻ ബ്രൗൺ, അമേതിസ്‌റ്റ് ഗ്രേ - പർപ്പിൾ, പെട്രോളിക്‌സ് ബ്ളൂ എന്നീ പുത്തൻ നിറഭേദങ്ങളും സ്‌പെഷ്യൽ എഡിഷനുണ്ട്.

പുതിയ ഫ്രണ്ട് ഗ്രിൽ, പൗരുഷം നിറയുന്ന വലിയ ബോണറ്ര്, ആംഗുലർ എൽ.ഇ.ഡി ഹെഡ്‌ലാമ്പ് എന്നിവ മുൻഭാഗത്തെ ആകർഷകമാക്കുന്നു. പനോരമിക് സൺറൂഫ്, എബോണി വുഡ് ട്രിംസ്, മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്‌റ്രം, ബിൽറ്ര്-ഇൻ എയർ പ്യൂരിഫയർ, ടച്ച് പ്രൊ ഡ്യുവോ ഇൻഫോടെയ്‌ൻമെന്റ് കൺസോൾ, 4ജി വൈ-ഫൈ എന്നിവയാൽ അകത്തളം കൂടുതൽ 'കംഫർട്ട്" ആണ്. ആറ് എയർബാഗുകൾ, ക്രാഷ് സെൻസറുകൾ, ഇ.ബി.ഡിയോട് കൂടിയ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്‌റ്രം (എ.ബി.എസ്), ടയർ പ്രഷർ മോണിറ്റർ തുടങ്ങിയവയാണ് സുരക്ഷാ സംവിധാനങ്ങൾ.

6.9 സെക്കൻഡ്

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം നേടാൻ വേണ്ട സമയം.

₹87.02L

റേഞ്ച് റോവർ സ്‌പോർടിന് വില 87.02 ലക്ഷം മുതൽ ഒരുകോടി രൂപ വരെ.