നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടുമെത്തിയ വിഖ്യാത ചെക്കോസ്ളൊവാക്യൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ജാവയുടെ പുത്തൻ മോഡലായ പെരാക്കിന്റെ വില്പനയ്ക്ക് ഇന്ന് തുടക്കമാകും. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സാണ് പെരാക്കിനെ വിപണിയിലെത്തിക്കുന്നത്. പഴയ ക്ളാസിക് ടച്ച് നിലനിറുത്തി, ആധുനികകാല ചേരുവകൾ കൂടിച്ചേർത്ത് മനോഹരമായാണ് പെരാക്കിനെ ജാവ ഒരുക്കിയിരിക്കുന്നത്.
ബി.എസ്-6 ചട്ടം പാലിക്കുന്ന, ഇന്ത്യയിലെ ആദ്യ ഫാക്ടറി കസ്റ്രം 334 സി.സി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക്, ഡി.ഒ.എച്ച്.സി എൻജിനാണുള്ളത്. 30.64 പി.എസ് ആണ് കരുത്ത്. ടോർക്ക് 32.74 എൻ.എം. ഇരുവശത്തുമായുള്ള, ജാവയുടെ 'സ്പെഷ്യൽ" എക്സ്ഹോസ്റ്രും ഇതിനൊപ്പം ചേരുന്നു. ഗിയറുകൾ ആറ്. എ.ബി.എസ് ഉൾപ്പെടുന്നതാണ് ബ്രേക്കിംഗ് സംവിധാനം. കഴിഞ്ഞ നവംബറിലാണ് ജാവ പെരാക്കിനെ ഇന്ത്യയിൽ പരിചയപ്പെടുത്തിയത്. ജനുവരി ഒന്നിന് ബുക്കിംഗ് ആരംഭിച്ചു.
₹1.94L
ന്യൂഡൽഹി എക്സ്ഷോറൂം വില.
175 Kg
ബൈക്കിന്റെ ഭാരം
14L
ഇന്ധനടാങ്കിന്റെ ശേഷി
750mm
പെരാക്കിന്റെ സീറ്ര് ഉയരം
1485mm
വീൽബേസ്