ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാനെന്ന വിശേഷണത്തോടെ, നിസാൻ അവതരിപ്പിക്കുന്ന ബി-എസ്.യു.വി കോൺസെപ്‌റ്രായ നിസാൻ മാഗ്‌നൈറ്റിനെ വിപണിക്ക് പരിചയപ്പെടുത്തി. ജപ്പാനിൽ രൂപകല്‌പന ചെയ്യുന്ന മാഗ്‌നൈറ്ര് ഈവർഷം അവസാനത്തോടെ ഇന്ത്യയിൽ വില്പനയ്ക്കെത്തും. മാഗ്‌നെറ്രിക്, ഇഗ്‌നൈറ്ര് എന്നീ പദങ്ങൾ സംയോജിപ്പിച്ചാണ് 'മാഗ്‌നൈറ്ര്" എന്ന പേരിട്ടത്. ഉന്നത സാങ്കേതികവിദ്യ, സ്‌റ്രൈലിഷ് രൂപകല്‌പന എന്നിവയാണ് മാഗ്‌നൈറ്റിന്റെ ഗുണകണങ്ങൾ. എഡ്‌ജ് ടെക്‌നോളജിയും പ്രത്യേകതയായിരിക്കും.