bmw

ടി.വി.എസ് വിക്‌ടർ 110 BS-6

ടി.വി.എസ് അവതരിപ്പിക്കുന്ന പുത്തൻ കമ്മ്യൂട്ടർ ബൈക്കാണ്, ബി.എസ്-6 ചട്ടം പാലിക്കുന്ന എൻജിനോട് കൂടിയ വിക്‌ടർ 110. മുൻഗാമിയേക്കാൾ 15 ശതമാനം അധിക ഇന്ധനക്ഷമത പുത്തൻ മോഡൽ നൽകുമെന്ന് ടി.വി.എസ് അവകാശപ്പെടുന്നു.

ഫ്യുവൽ-ഇൻജക്‌റ്റഡ് എൻജിനാണ് പുത്തൻ മോഡലിനുണ്ടാവുക. ബി.എസ്-4 മോഡലിനേക്കാൾ അല്പം വില കൂടുതലായിരിക്കും വിക്‌ടർ 110 ബി.എസ്-6ന്. 56,000 രൂപ പ്രതീക്ഷിക്കാം. ബജാജ് പ്ളാറ്രിന 110 എച്ച്-ഗിയർ, ഹീറോ പാഷൻ പ്രൊ ബി.എസ്-6 എന്നിവയാണ് വിപണിയിലെ എതിരാളികൾ.

ബി.എം.ഡബ്ള്യു

S 1000 XR

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ള്യുവിന്റെ ടൂവീലർ വിഭാഗമായ ബി.എം.ഡബ്ള്യു മോട്ടോറാഡ് അവതരിപ്പിക്കുന്ന പുതുപുത്തൻ അഡ്വഞ്ചർ സ്‌പോർട്‌സ് ബൈക്കാണ് എസ് 1000 ആർ. 165 എച്ച്.പി കരുത്തുള്ളതാണ് ഇതിലെ 999 സി.സി എൻജിൻ.

₹20.9L

എസ് 1000 എക്‌സ്.ആറിന് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

200km/h

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ എസ് 100 എക്‌സ്.ആർ ചീറിപ്പായും

3.3 sec

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാനുള്ള സമയം.