accident

ആലപ്പുഴ: വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിലിന്റെ മക്കളായ മിഥുൻ എസ് പണിക്കർ, നിമൽ എസ് പണിക്കർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ എടത്വാ കൈതമുക്ക് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് വെള്ളക്കെട്ടിൽ മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഫയർഫോഴ്സും, നാട്ടുകാരും വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനകൾക്ക് ശേഷമായിരിക്കും തുടർ നടപടികളെന്ന് അധികൃതർ അറിയിച്ചു. മിഥുൻ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. നീരേറ്റുപുറം സെന്റ് തോമസ് സ്‌കൂൾ വിദ്യാർഥിയാണ് നിമൽ. അർച്ചനയാണ് മാതാവ്.