honda

ഹോണ്ടയുടെ ഗ്രാസിയ്ക്ക് ഇനി ബി.എസ്-6 പെരുമ. 73,912 രൂപയ്ക്ക് ഡൽഹി എക്‌സ്‌ഷോറൂം വിലയുമായി ഗ്രാസിയ ബി.എസ്-6 പതിപ്പ് വില്പനയ്ക്കെത്തി. ബി.എസ്-4 പതിപ്പിനേക്കാൾ ഏകദേശം 12,000 രൂപ കൂടുതൽ. രൂപകല്‌പന, എൻജിൻ, ഫീച്ചറുകൾ എന്നിവയിൽ അപ്‌ഡേറ്റുകളുണ്ട്. എട്ട് ബി.എച്ച്.പി കരുത്തുള്ളതാണ് 124 സി.സി എൻജിൻ.

ഫുൾ എൽ.ഇ.ഡി ഹെഡ്‌ലാമ്പ് സജ്ജീകരിച്ചിരിക്കുന്നത് സ്‌പ്ളിറ്ര് എൽ.ഇ.ഡി പൈലറ്റ് ലാമ്പുകളായാണ്. ജെറ്ര് വിമാനത്തെ അനുസ്‌മരിപ്പിക്കുന്നതാണ് രൂപകല്പന പ്രത്യേകിച്ച് റിയർ വിൻകേഴ്‌സും പുതിയ ടെയ്ൽ ലൈറ്റും സ്‌പ്ളിറ്ര് ഗ്രാബ് റെയിലും. പ്രീമിയം ബ്ലാക്ക് അലോയ് വീലുകൾ, 3ഡി ലോഗോ എന്നിവയും ആകർഷണങ്ങൾ. ബ്ലൂ ഇലുമിനേഷനോട് കൂടിയ ഫുള്ളി ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോളും ശ്രദ്ധേയം.