ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന, ഏതൊരു പ്രതിസന്ധിയിലും കൂടെനിൽക്കുന്ന ഒരുപാട് ഭർത്താക്കന്മാരുണ്ട്. അത്തരത്തിൽ ബ്രെസ്റ്റ് ക്യാൻസർ വന്ന ഒരു സ്ത്രീയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന ഭർത്താവിനെക്കുറിച്ചുള്ള മനശാസ്ത്ര വിദഗ്ദ്ധയായ കലാ മോഹന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കാൻസർ സെന്ററിലെ , ഒരു ദിവസം..
breast കാൻസർ വന്ന ഒരു സ്ത്രീയുമായി , സീനിയർ സംസാരിക്കുക ആണ്..
സ്ത്രീ സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകം ആണല്ലോ മുറിച്ചു മാറ്റിയിരിക്കുന്നത്..
മാറിടം...
അവരുടെ മാനസിക സംഘർഷത്തെ ദൂരീകരിക്കുക ആണ് ഞങ്ങൾ..
നിരാശയും അപകർഷതാ ബോധവും മാത്രമാണ് അവരിൽ...
ഭാര്തതാവ് അവരോടു ശാരീരിക ബന്ധത്തിന് താല്പര്യം കാണിക്കുമ്പോൾ ,
അത് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല എന്നാണ് അവരുടെ പ്രശ്നം..
സ്നേഹത്തോടെ ആണ് അദ്ദേഹം സമീപിക്കുന്നത് എങ്കിൽ കൂടി..!
''അദ്ദേഹത്തോട് ഒന്ന് സംസാരിക്കണം..''
കേട്ടിരുന്ന എനിക്ക് പുറത്ത് നിൽക്കുന്ന ആ മനുഷ്യനോട് അടങ്ങാത്ത അമർഷം തോന്നി..
ഈ അവസ്ഥയിൽ എങ്കിലും വെറുതെ വിട്ടു കൂടെ..
മനസ്സിൽ പുക എരിഞ്ഞു..
സീനിയർ അദ്ദേഹത്തെ അകത്തേയ്ക്കു വിളിച്ചു...
ഭാര്യ പുറത്തിരിക്കുക ആണ്..
മാഡം...എനിക്ക് അടങ്ങാത്ത ലൈംഗിക പ്രശ്നം മൂലം ഒന്നുമല്ല ,
ഞാൻ അവളോട് സ്നേഹം പ്രകടിപ്പിക്കുന്നത്.,.
അവളിൽ യാതൊരു നിരാശയും അപകര്ഷതയും തോന്നരുത് എന്നുള്ളത് കൊണ്ടാണ്..
മോഹങ്ങളുടെ ചിറകുകൾ കരിഞ്ഞിട്ടില്ല അവളിൽ..
രോഗത്താൽ , ഉള്ളിലിന്റെ ഉള്ളിൽ ആഴത്തിൽ കുഴിച്ചു മൂടിയതൊക്കെ വെറുതെ ആണെന്ന് ബോധ്യപ്പെടണം..
ജീവിതത്തിൽ തിരിച്ചു വരണം..
വിസ്മയവും ആദരവും കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു..
പുരുഷന്റെ കണ്ണുകളിൽ നിറഞ്ഞ സ്നേഹം തുള്ളിയായി പെയ്തൊഴിയുന്നത് ഞാൻ ആദ്യമായി കാണുക ആണ്..
അദ്ദേഹം പറഞ്ഞതൊക്കെയും കേട്ടുകൊണ്ട് ഇരിക്കവേ..ഓർത്തു ,
ആ ഭാര്യയുടെ മനസ്സിൽ വെളിച്ചം പകരാൻ ,
മുരടിച്ച മനസ്സിൽ ഊർജ്ജം നിറയ്ക്കാൻ ,
അയാളോളം ആർക്കാണ് പറ്റുക...
വെറും ഒരു ഭാര്തതാവല്ല..
ആണൊരുത്തൻ ..
സീനിയർ അദ്ദേഹം പുറത്തിറങ്ങിയപ്പോൾ പറഞ്ഞത് ഇന്നും ഓർക്കാറുണ്ട്..
പെണ്ണിന്റെ മനസ്സിലെ കുഞ്ഞു കുഞ്ഞു . .,
.എന്നാൽ വലിയ വേദനകളെ ..
നെറുകയില് ഒരു മുത്തമിട്ടു തൂത്ത് കളയാൻ ചങ്കുറ്റമുള്ള പുരുഷൻ ഒരു അത്ഭുതമാണ്..
''ഒരു കുഞ്ഞുണ്ടായപ്പോൾ ആണ് അദ്ദേഹം അത് എത്ര ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്..''
എന്റെ പ്രായത്തിൽ ഒരു സ്ത്രീ ,
വൈകി വന്ന തന്റെ കുഞ്ഞിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞു..
കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിൽ അദ്ദേഹത്തിന് ഒരു സങ്കടവും ഉണ്ടായിരുന്നില്ല..
എനിക്ക് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്..
വാശിക്ക് ഡോക്ടറെ കാണാൻ പോകുമ്പോൾ ഞാൻ വിളിക്കിലായിരുന്നു..
ഇപ്പോൾ മോളെ നെഞ്ചോടു ചേർത്ത് ,
നിധി പോലെ പൊതിഞ്ഞു വെയ്ക്കുന്നത് കാണുമ്പോൾ..
ആ ശ്വാസം നിറച്ചും അവൾക്കു വേണ്ടി കാത്തിരുന്ന തുടിപ്പുകൾ ആണെന്ന് അറിയാം..
കുട്ടികൾ ഉണ്ടാകാത്തതിന്റെ കുത്ത് വാക്കുകൾ ,
അശരീരി പോലെ മുഴങ്ങുമ്പോളും ,
സന്തോഷത്തോടെ , ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിൽ അദ്ദേഹം നീങ്ങുമ്പോൾ അതിശയം തോന്നിയിട്ടുണ്ട്..അമർഷം വന്നിട്ടുണ്ട്..
എനിക്കായിരുന്നു കുഴപ്പം..
ആ അപകര്ഷതയും നിരാശയും എന്നിൽ ഉണ്ടാകാതിരിക്കാൻ അദ്ദേഹം കാണിച്ച കനിവായിരുന്നു , കരുതൽ ആയിരുന്നു ആ പ്രതികരണം എന്ന് ഇന്ന് എനിക്ക് അറിയാം..
സങ്കര്ഷമില്ലാതെ ചികിത്സ എടുക്കാൻ എനിക്കായി..
ആ ഭാര്യയുടെ പുഞ്ചിരിയിൽ അഭിമാനത്തിന്റെ ,
സന്തോഷത്തിന്റെ ഓളങ്ങൾ..
ഇമയനാക്കാൻ തോന്നുന്നില്ല..
ആ മുഖം അങ്ങനെ കണ്ടു കൊണ്ട് ഞാൻ ഇരുന്നു...
അപൂർവമായ അനുഭവങ്ങൾ..
വേദാന്തവും വിപ്ലവവും ഒക്കെ പറയുന്ന നമ്മൾ..
എന്നാൽ അനുഭവമാണ് പലതും പഠിപ്പിക്കുന്നത്..
''നിങ്ങൾ എഴുതുന്നത് മുഴുവൻ സ്ത്രീകളുടെ പക്ഷത്ത് നിന്നാണ്..
എന്ത് കൊണ്ട് മറുവശം ചിന്തിക്കുന്നില്ല..''
എന്റെ ഭാര്യ ഒരു കാമുകി ആണ്..
അവളുടെ കാമുകൻ എന്റെ സുഹൃത്തും...
എന്റെ ബിസിനസ്സിൽ പങ്കാളി കൂടി ആണ് അയാൾ..
ഈ ഇടയ്ക്കാണ് ഞാൻ അത് അറിയാൻ ഇടയായത്..!
എന്റെ മകൾ ഒരു പ്രഫഷണൽ കോഴ്സിന് പഠിക്കുന്നു..
കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ അത് തീരും..
അവളുടെ പരീക്ഷ ഒന്ന് കഴിയാൻ കാത്തിരിക്കുക ആണ് ഞാൻ..
ഇതിനൊരു തീർപ്പുണ്ടാക്കാൻ..!
ചിരിച്ചു കൊണ്ട് പറയുന്ന ആ മനുഷ്യന്റെ മുഖത്തേയ്ക്കു നോക്കാൻ ഞാൻ അശക്ത ആണ്..
പക നിറഞ്ഞ ഹൃദയം ആ ചിരിയുടെ ചുറ്റിലും ഉണ്ട്..
ഗാഢമായ ഒരു സൗഹൃദം ഉണ്ടായിരുന്ന വ്യക്തിയിൽ നിന്നാണ് ഈ ചതി.
ഏതു പരീക്ഷണ ഘട്ടത്തിലും തുണയായി നിന്നിട്ടുള്ള കൂട്ടുകാരനും ,
ആത്മാവിന്റെ ഭാഗമായ ഭാര്യയും...
ഇരുണ്ട ഒരു മഹാശൂന്യതയുടെ മദ്ധ്യത്തിൽ നിൽക്കുന്ന അയാൾ...
ആ മനസ്സിന്റെ ഭ്രാന്തമായ അവസ്ഥയിൽ നിന്നും തിരികെ കൊണ്ട് വരാൻ ,
എനിക്കാകുമോ.?
മറ്റുള്ളവരുടെ മനസ്സിനെ സ്വന്തം വരുതിയിൽ നിർത്താൻ കൗൺസിലോർ ക്കു കഴിവും ഇല്ല..
ഒറ്റപ്പെടൽ ,അതിന്റെ ശെരിയായ പൊരുൾ അനുഭവിച്ചവർക്കേ അറിയൂ..
എന്റേത് എന്ന് ചേർത്ത് വെച്ചതൊക്കെയും എന്റേതല്ല എന്ന് തിരിച്ചറിയുന്ന ആ നേരമുണ്ടല്ലോ..
അതിനെ അടയാളപ്പെടുത്താൻ ഒരു വാക്കില്ല..
ആദ്യത്തെ അമ്പരപ്പ് അടങ്ങുമ്പോൾ...
യാഥാർഥ്യം ഉള്ളിലേയ്ക്ക് ഇഴഞ്ഞു കേറും..
മയക്കത്തിന്റെയും ഉണർവ്വിന്റെയും ഇടയ്ക്കുള്ള ഒരു നൂൽപ്പാലത്തിൽ, ദുസ്വപ്നങ്ങൾ വലിഞ്ഞു മുറുക്കി വെറുതെ കിടന്നു പോകും..
ശവങ്ങൾ കരിഞ്ഞതിന്റെ ഗന്ധമാണ് ആ നിമിഷങ്ങളിൽ ചുറ്റിലും..!
.ബാലിശവും ഭ്രാന്തവും ആയ വികാരങ്ങളാൽ വശംകെട്ടു
നെഞ്ചിൽ കയ്യമർത്തി ഓക്കാനിക്കുകയും കരയുകയും ചെയ്യും..
വരുന്ന കേസുകളിലെ , സ്ത്രീത്വം അനുഭവിക്കുന്ന അനീതികൾക്കും ചൂഷണങ്ങൾക്കും ഇടയിൽ..,
ഇങ്ങനെ ചില ആൺ ഓർമ്മകളും...
കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്