trade-surplus

ന്യൂഡൽഹി: നീണ്ട 18 വർഷത്തിന് ശേഷം ഇന്ത്യ വീണ്ടും വ്യാപാരമിച്ചം (ട്രേഡ് സർപ്ളസ്) കുറിച്ചു. ജൂണിൽ 79 കോടി ഡോളറാണ് വ്യാപാരമിച്ചം. കൊവിഡ് പ്രതിസന്ധി മൂലം ആദ്യമായി കയറ്റുമതി വരുമാനത്തേക്കാൾ താഴെ ഇറക്കുമതിച്ചെലവ് എത്തിയതാണ് നേട്ടമായത്. സ്വർണം, ക്രൂഡോയിൽ, വ്യാവസായിക ഉത്‌പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി ജൂണിൽ കുറഞ്ഞിരുന്നു.

$2,111 കോടി

ജൂണിൽ ഇറക്കുമതിച്ചെലവ് 47.59 ശതമാനം താഴ്‌ന്ന് 2,111 കോടി ഡോളറിൽ ഒതുങ്ങി.

$2,191 കോടി

ജൂണിൽ കയറ്റുമതിവരുമാനം 12.41 ശതമാനം ഇടിഞ്ഞ് 2,191 കോടി ഡോളറായി. എന്നാൽ, ഇത് ഇറക്കുമതിച്ചെലവിനേക്കാൾ അധികമായതാണ് വ്യാപാരമിച്ചത്തിന് കാരണമായത്.

വ്യാപാരക്കമ്മി/മിച്ചം

ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി/മിച്ചം.

$1 കോടി

ഇതിനുമുമ്പ് ഇന്ത്യ വ്യാപാരമിച്ചം കുറിച്ചത് 2002 ജനുവരിയിൽ; ഒരു കോടി ഡോളർ.

എണ്ണ

ജൂണിൽ ക്രൂഡോയിൽ ഇറക്കുമതി 55.29 ശതമാനം താഴ്‌ന്ന് 493 കോടി ഡോളറായി.

സ്വർണം

കഴിഞ്ഞമാസത്തെ സ്വർണം ഇറക്കുമതി മൂല്യം 60.87 കോടി ഡോളർ; ഇടിവ് 77.42 ശതമാനം.

$912 കോടി

ജൂണിൽ വ്യാപാരമിച്ചം കുറിച്ചെങ്കിലും നടപ്പുവർഷം ആദ്യപാദത്തിൽ (2020-21 ഏപ്രിൽ-ജൂൺ) വ്യാപാരക്കമ്മിയാണ് ഇന്ത്യയ്ക്കുള്ളത്; 912 കോടി ഡോളർ.