കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി (എം.എസ്.എം.ഇ) സ്മോൾ ഇൻഡസ്‌ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (സിഡ്‌ബി) 'സ്വാവലംബൻ ക്രൈസിസ് റെസ‌്പോൺസീവ് ഫണ്ടിന് തുടക്കമിട്ടു. ഇൻവോയിസ് ഡിസ്‌കൗണ്ടിലൂടെ ഇടപാടുകാരിൽ നിന്ന് ലഭിക്കേണ്ട തുക ലഭ്യമാക്കി പ്രവർത്തനമൂലധനം ഉറപ്പാക്കാനുള്ള പദ്ധതിയാണിത്.
ട്രെഡ്‌സ് എന്ന ഇലക്‌ട്രോണിക് പ്ളാറ്ര്‌ഫോമിലൂടെ, ലഭിക്കാനുള്ള ബിൽ തുക ഓൺലൈൻ ലേല സംവിധാനത്തിൽ നിശ്‌ചയിക്കുന്ന ആകർഷക നിരക്കുകളിൽ എം.എസ്.എം.ഇകൾക്ക് ലഭ്യമാക്കും. ബ്രിട്ടനിലെ ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ സഹകരണത്തോടെയാണ് ഫണ്ട് തുടങ്ങുന്നതെന്ന് സിഡ്‌ബി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുഹമ്മദ് മുസ്‌തഫ പറഞ്ഞു.