trump

വാഷിംഗ്​ടൺ: പകർപ്പവകാശ ലംഘന പരാതി ലഭിച്ചതിനെ തുടർന്ന്​ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്​ ട്രംപ്​ ഷെയർ ചെയ്​ത വീഡിയോ ട്വിറ്റർ നീക്കം ചെയ്​തു. കാമ്പയിൻ രീതിയിൽ തയാറാക്കിയ വീഡിയോയിൽ അനുമതിയില്ലാതെ സംഗീതം ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്നാണ്​ നടപടി.

കഴിഞ്ഞദിവസം കാമ്പയിൻ രീതിയിൽ തയാറാക്കിയ ഒരു സംഗീത വീഡിയോ ട്രംപ്​ ഷെയർ ചെയ്യുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ വീഡിയോയിൽ ‘ലിങ്കിൻ പാർക്ക്​’ സംഗീത ഗ്രൂപ്പി​​ന്റെ ‘ഇൻ ദ എൻഡ്​’ ​ന്റെ സംഗീതം ഉപയോഗിച്ചു. ട്രംപ്​ തങ്ങ​ളുടെ സംഗീതം ഉപയോഗിച്ചതിനെതിരെ ലിങ്കിൻ പാർക്ക്​ രംഗത്തെത്തുകയും​ ചെയ്​തു.

ഡോണാൾഡ്​ ട്രംപി​നെ അംഗീകരിക്കുന്നില്ലെന്നും തങ്ങളുടെ സംഗീതം ഉപയോഗിക്കുന്നതിനായി ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ ഇതിനെതിരെ പ്രതികരിക്കുന്നുവെന്നും​ ലിങ്കിൻ പാർക്ക്​ ട്വീറ്റ്​ ചെയ്​തു. പകർപ്പവകാശ ലംഘന പരാതി ലഭിച്ചതോടെ ട്വിറ്റർ ട്രംപ്​ ഷെയർ ചെയ്​ത വീഡിയോ നീക്കം ചെയ്യുകയായിരുന്നു. അതേസമയം ട്വിറ്റർ വീഡിയോ നീക്കം ചെയ്​തതിൽ വൈറ്റ്​ ഹൗസ്​ പ്രതികരിച്ചിട്ടില്ല.

ലിങ്കിൻ പാർക്ക്

♦ കാലിഫോർണിയയിൽ 1996-ൽ സ്ഥാപിക്കപെട്ട സംഗീതഗ്രൂപ്പ്

♦ 2000 ൽ ഇറങ്ങിയ ഹൈബ്രിഡ് തിയറി എന്ന ആൽബത്തിലൂടെ ലോകപ്രശസ്തമായി

♦ ഹൈസ്കൂൾ വിദ്യാർത്ഥികളായിരുന്ന ഡ്രമ്മർ റോബർ ബർഡൺ, ഗിറ്റാറിസ്റ്റ് ബ്രാഡ് ഡെൽസൻ, സംഗീതജ്ഞൻ മൈക് ഷിനോഡ എന്നിവരാണ് ഗ്രൂപ്പിന് പിന്നിൽ

♦ ഇവരുടെ ആൽബങ്ങളുടെ ഏകദേശം 60 ദശലക്ഷം കോപ്പികൾ വിറ്റുപോയിട്ടുണ്ട്