kerala-chicken

മെൽബൺ: കൊവിഡ് വ്യാപനം നേരിടാൻ അധികൃതർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് ആസ്ട്രേലിയ മെൽബൺ സ്വദേശിക്ക് ബട്ടർ ചിക്കൻ കഴിക്കാൻ കൊതി തോന്നിയത്. ഒന്നും നോക്കിയില്ല. നേരെ വണ്ടി വിട്ടു. കട തേടി 32 കിലോമീറ്റർ യാത്ര ചെയ്തു. ചെന്നെത്തിയത് പൊലീസിന്റെ കയ്യിൽ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് കാട്ടി കനത്ത പിഴ ഈടാക്കി അധികൃതർ. 1652 ഡോളർ.

നിയമം ലംഘിച്ച 74 പേരിലൊരാളാണ് ഇയാളെന്നാണ് ആസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീട്ടിനുള്ളിൽ തന്നെ കഴിയണമെന്നും നിയമം പാലിക്കണമെന്നുമാണ് മെൽബൺ അധികൃതർ ആളുകളോട് നിർദ്ദേശിച്ചിരിക്കുന്നത്.

നിലവിൽ ആസ്ട്രേലിയയിൽ 11,802 കൊവിഡ് രോഗികളാണുള്ളത്. ആകെ കൊവിഡ് മരണം 122.