തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ സി ഐ അടക്കം അഞ്ചുപേർ നിരീക്ഷണത്തിലാണ്. നെടുമങ്ങാട് സ്വദേശിയായ മുപ്പത്തഞ്ചുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.ഇയാൾ കൊവിഡ് ബാധിത സ്ഥലങ്ങളിൽ ഡ്യൂട്ടിനോക്കിയിട്ടില്ല എന്നാണ് അറിയുന്നത്.
നിരീക്ഷണത്തിലായവരുടെ സ്രവം ഉടൻ പരിശോധനയ്ക്ക് അയയ്ക്കും. രോഗം സ്ഥിരീകരിച്ച പൊലീസുകാരനുമായി അടുത്തിടപഴകിയ മറ്റുളളവരെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്.