ലണ്ടൻ : പ്രളയ ദുരിതം അനുഭവിക്കുന്ന അസമിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകളുമായി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ക്ളബ് ആഴ്നൽ. കഴിഞ്ഞ ദിവസം തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ആഴ്സനൽ അസമിന്റെ ദുഖത്തിൽ പങ്കുചേർന്നത്. ' വീ ആർ വിത്ത് യു, സ്റ്റേ സ്ട്രോംഗ്, അസം' എന്ന ക്യാച്ച് വേഡോടെയായിരുന്നു ആഴ്സനലിന്റെ വീഡിയോ. അതേസമയം ഇംഗ്ളണ്ടിലെ ഫുട്ബാൾ ക്ളബ് അസമിന് ആശ്വാസവാക്കുകളുമായി എത്തിയപ്പോഴും സുനിൽ ഛെത്രി ഒഴികെ ഇന്ത്യയിലെ കായിക താരങ്ങൾ ആരും പ്രളയ ദുരിതാശ്വാസത്തിന് സോഷ്യൽ മീഡിയയിലൂടെയെങ്കിലും രംഗത്ത് എത്താതിരുന്നത് വിവാദമായിട്ടുണ്ട്.