ബംഗളൂരു: കൊവിഡ് രോഗികൾ രാജ്യത്ത് ദിനംപ്രതി വർദ്ധിച്ച് വരികയാണ്. കര്‍ണാടകയിലെ ബംഗളൂരുവിൽ കൂടുതൽ ആളുകളെ കൊവിഡ് ബാധിച്ചതോടെ ശ്മശാനങ്ങളും പരിസരവും തിങ്ങിനിറഞ്ഞു തുടങ്ങി. കൊവിഡ് വൈറസ് ബാധിച്ച് മരണമടഞ്ഞ ആളുകളെയും കൊവിഡ് മരണകാരണം അല്ലാത്ത ആളുകളെയും ശവസംസ്‌കാര ചടങ്ങുകൾക്ക് കൊണ്ട് വരുന്ന ആംബുലന്‍സുകള്‍ നഗരത്തിലെ ഒരു ശ്മശാനത്തിന് പുറത്ത് നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
കൊവിഡ് രോഗികളുടെയും നോണ്‍-കൊവിഡ് രോഗികളുടെയും മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ ഓരോ മൃതദേഹവും സംസ്കരിക്കുന്നത് വരെ മറ്റുള്ളവർ കാത്തിരിക്കണം. ഇത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതേസമയം, ബംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വാര്‍ഡ് ബോയ്സ്, ക്ലീനര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ആരോഗ്യപരിപാലനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. നഗരത്തില്‍ കൊവിഡ് വൈറസ് കേസുകള്‍ കുത്തനെ ഉയരുകയാണ്. പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നഗരത്തിലെ കൊവിഡ് സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.