modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം പത്ത് മാസം കൊണ്ട് 6 കോടി കടന്നു. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന നേതാവ് നിലവിൽ മോദിയാണ്. ലോകത്ത് ട്വിറ്ററില്‍ ഏറ്റവുമധികം പിന്തുടരുന്ന ലോകനേതാക്കളില്‍ മൂന്നാം സ്ഥാനത്താണ് മോദി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് ഒന്നാം സ്ഥാനത്ത്.12 കോടി പേരാണ് ഒബാമയെ പിന്തുടരുന്നത്.ഇത് മോദിയെ പിന്തുടരുന്നവരുടെ ഇരട്ടി വരും.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. 8.3 കോടി പേർ. 2019 സെപ്തംബറിലാണ് മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം അഞ്ച് കോടിയായി ഉയർന്നത്. പത്തുമാസം കൊണ്ട് ഒരു കോടി ആളുകളാണ് പുതുതായി മോദിയെ പിന്തുടരാന്‍ ആരംഭിച്ചത്. 2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മോദി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത് .ട്വിറ്ററില്‍ മോദി 2354 ആളുകളെയാണ് പിന്തുടരുന്നത്.