haruma

ടോക്കിയോ: ജാപ്പനീസ് ചലച്ചിത്ര നടൻ ഹറുമ മിയുറയെ ടോക്കിയോയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹറുമ മിയുറ ജോലിക്ക് എത്താത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജാപ്പനീസ് ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന താരമായ ഹറുമ മിയുറ ഏഴാം വയസിലാണ് അഭിനയ ജീവിതം തുടങ്ങിയത്. അഗ്രിയായിരുന്നു ആദ്യ ചിത്രം. 2007ൽ പുറത്തിറങ്ങിയ കൊയിസൊറ, 2010ലെ കിമി നി ടോഡോകെ തുടങ്ങിയ സിനിമകൾ ശ്രദ്ധേയമാണ്.