തിരുവനന്തപുരം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉൾപ്പെടെ ആറോളം പേർ നിരീക്ഷണത്തിൽ.
ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നാർ ജനറൽ ആശുപത്രി അടയ്ക്കും. ആശുപത്രിയിലെ രോഗികളെ മാറ്റി. ക്വാറെന്റൈൻ ലംഘിച്ച ഡോക്ടർക്കെതിരെ കേസ്.
തൃശ്ശൂർ അന്തിക്കാട് പോലീസ് സ്റ്രേഷനിലെ വനിതാ പോലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ഇൻക്വസ്റ്റ് നടപടികളിൽ ഇവർ പങ്കെടുത്തിരുന്നു.
കാസർകോട് അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏ.ആർ ക്യാമ്പിലെ പോലീസുകാരന് കൊവിഡ്. ഒപ്പമുണ്ടായിരുന്ന നാലുപേർ നിരീക്ഷണത്തിൽ.