തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് 821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്. 222 പേർക്കാണ്തലസ്ഥാന ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് ആരോഗ്യപ്രവർത്തകർക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കാണ് രോഗം ബാധിച്ചത്. ഇതിനെത്തുടർന്ന് ആശുപത്രിയിലെ 150ഓളം പേർ നിരീക്ഷണത്തിലാണ്. അതേസമയം 25 പേർ ഇന്ന് രോഗമുക്തരായി.
കേരളത്തിൽ ഇന്ന് 821 പേർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 98 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 81 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 75 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 61 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 57 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 52 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 49 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 35 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 32 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 20 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള ഒരാൾക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സിലായിരുന്ന കാസർഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരൻ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 69 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 43 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.