mosquitoes

ന്യൂഡൽഹി: കൊതുക് കൊവിഡ് പരത്തുമോ? കൊതുക് കടിച്ചാൽ കൊവിഡ് ബാധ ഉണ്ടാകുമോ? ആളുകളുടെ ഇടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു സംശയമാണിത്. പല മാരകരോഗങ്ങളുടെയും കാരണക്കാരനായ കൊതുക് കൊവിഡ് വൈറസ് പരത്തുമോ എന്നാണ് പലരുടെയും ആശങ്ക. എന്നാല്‍, ഇതിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് കന്‍സാസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. കൊവിഡ്-19 ന് കാരണമാകുന്ന കൊറോണ വൈറസ് കൊതുകുകള്‍ക്ക് പരത്താൻ കഴിയുമെന്നതിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് വ്യക്തമാക്കുന്ന പഠനം നേച്ചര്‍ സയന്റിഫിക് റിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ കൊവിഡ് വൈറസ് കൊതുകുകള്‍ വഴി പകരാമെന്നതിന് ഇതുവരെ വിവരങ്ങളോ തെളിവുകളോ ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കൊവിഡ്-19 നെ കുറിച്ചുള്ള മിത്ബസ്റ്റേഴ്സ് ഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയത്. കൊതുകുകള്‍ ഡെങ്കി, മഞ്ഞപ്പിത്തം എന്നിവയിലൂടെ

ഉണ്ടാക്കുന്ന വൈറസുമായി താരതമ്യം ചെയ്യുമ്പോള്‍ സാര്‍സ്, മെര്‍സ് എന്നിവയ്ക്ക് കാരണമാകുന്ന കൊവിഡ് വൈറസുകള്‍ രക്തത്തില്‍ കുറഞ്ഞ അളവില്‍ വൈറസ് ഉണ്ടാക്കുന്നു.

കൊതുകുകളെ സാര്‍സ്-കോവ്-2 ബാധിക്കില്ലെന്ന് ലാബ് പരീക്ഷണങ്ങളിലാണ് തെളിയിക്കപ്പെട്ടത്. ഇത്തരത്തിലുള്ള ആദ്യ സ്ഥിരീകരണമാണിത്. കൊതുകുകളില്‍ വൈറസ് ബാധിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ ചെയ്തെങ്കിലും അത്തരത്തില്‍ ഒന്നും പ്രകടമായില്ലെന്ന് കന്‍സാസ് സര്‍വകലാശാല ഡയറക്ടര്‍ സ്റ്റീഫന്‍ ഹിഗ്ഗ്സ് പറഞ്ഞു. തീവ്രമായ അവസ്ഥയില്‍ പോലും കൊതുകുകള്‍ക്ക് കൊവിഡ് ബാധിക്കുന്നില്ലെന്ന് പഠനത്തിലൂടെ വ്യക്തമാകുന്നു. ഈഡിസ് ഈജിപ്തി, അല്‍ബോപിക്ടസ്, ക്യുലക്സ് എന്നീ മൂന്ന് ഇനത്തില്‍പ്പെട്ട കൊതുകുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. എന്നാല്‍, ഇവയില്‍ ഈഡിപ്സ് ഈജിപ്തിയും ഈഡിസ് അല്‍ബോപിക്ടസ് കൊതുകുകള്‍ ഡെങ്കിപ്പനി, ചികുന്‍ഗുനിയ, സിക പനി, മഞ്ഞപ്പിത്തം എന്നിവയാണ് ഉണ്ടാക്കുന്നത്. ക്യുലക്സ് കൊതുകുകള്‍ പുറന്തള്ളുന്ന വൈറസ് മൂലം ലിംഫതിക് ഫിലാരിയസിസ്, എന്‍സെഫലിറ്റിസ് എന്നീ രോഗങ്ങളാണ് ഉണ്ടാക്കുന്നത്.

കൊതുകുകളിലേക്ക് വൈറസ് കുത്തിവച്ചാണ് പരീക്ഷണം നടത്തിയത്.കൊതുക് വൈറസിലേക്ക് എത്രമാത്രം വഴങ്ങുന്നെന്ന് കണ്ടെത്താനുള്ള തീവ്രമായ പരിശോധനയാണ് ഇത് ചെയ്യാന്‍ കാരണം. കുത്തിവെയ്ക്കുമ്പോള്‍ വൈറസ് വളരുന്നില്ലെങ്കില്‍ രക്തത്തില്‍ ധാരാളം വൈറസുള്ള കൊതുകില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധ ഏല്‍ക്കില്ലെന്ന് ഉറപ്പാക്കാമെന്ന് സ്റ്റീഫന്‍ ഹിഗ്ഗ്സ് പറഞ്ഞു.