windies

മാഞ്ചസ്റ്റർ : വി​ൻഡീസി​നെതി​രായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടി​ന് 182 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് ഉയർത്തിയ 469/9 ഡിക്ളയേഡ് എന്ന സ്കോറിനെതിരെ നാലാം ദിനം വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 287 ൽ അവസാനിക്കുകയായിരുന്നു . കനത്ത മഴമൂലം മൂന്നാം ദിവസത്തെ കളി മുഴുവൻ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

രണ്ടാം ദിനം കളി നിറുത്തുമ്പോൾ 32/1 എന്ന നിലയിലായിരുന്നു വിൻഡീസ്. ഒാപ്പണർ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും (75) നൈറ്റ് വാച്ച്മാൻ അൽസാരി ജോസഫുമാണ് (32)ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാൻ എത്തിയത്. ഇരുവരും ചേർന്ന് 54 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഷായ് ഹോപ്പ് (25) ഷമർ ബ്രൂക്ക്സ് (68) , റോൾട്ടൺ ചേസ് (51) എന്നി​വർ കൂടി​ പുറത്തായശേഷം വി​ൻഡീസ് വീണുപോയി​. ഇംഗ്ളണ്ടി​നായി​ ബ്രോഡും വോക്സും മൂന്ന് വി​ക്കറ്റ് വീതം വീഴ്ത്തി​. കറാന് രണ്ട് വി​ക്കറ്റ് ലഭി​ച്ചു.