faisal-fareed

കൊച്ചി: ദുബായിൽ നിന്ന് കേരളത്തിലെത്തിക്കുന്ന സ്വർണം കൈകാര്യം ചെയ്‌തിരുന്ന പെരിന്തൽമണ്ണ സ്വദേശി​ റമീസും ഫൈസലും അവിടെ ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്‌തിരുന്നത്. ഈ ബന്ധം സ്വർണക്കട‌ത്തിലേക്ക് മാറുകയായിരുന്നു. കസ്‌റ്റംസ് പ്രതി ചേർത്തത്തിനു പിന്നാലെ,​ മാദ്ധ്യമങ്ങളിൽ പ്രചരിച്ച ചിത്രം തന്റേതാണെങ്കിലും സ്വർണക്കടത്തിൽ പങ്കില്ലെന്നായിരുന്നു ഫൈസലിന്റെ അവകാശവാദം.

നേരത്തെ,​ എഫ്.ഐ.ആറിൽ പ്രതിയുടെ പേര് എറണാകുളം മട്ടാഞ്ചേരി സ്വദേശി ഫാസിൽ ഫരീദ് എന്ന് എൻ.ഐ.എ തെറ്റായി രേഖപ്പെടുത്തിയത് പിടിവള്ളിയാക്കിയായിരുന്നു ഫൈസലിന്റെ രക്ഷാശ്രമം.

എന്നാൽ,​ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ് എന്ന് എൻ.ഐ.എ തിരുത്തിയതോടെ ഫൈസലിന് ഉത്തരംമുട്ടി. പിന്നാലെ, വിദേശമന്ത്രാലയം ഫൈസലിന്റെ പാസ്‌പോർട്ട് റദ്ദാക്കി. പിന്നാലെ,​ യു.എ.ഇ യാത്രാവി​ലക്കും ഏർപ്പെട‌ുത്തിയതോടെ ഫൈസൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം എൻ.ഐ.എ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.