alvyn-

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചതായി നിർമ്മാതാവിനെതിരെ യുവതിയുടെ പരാതി. 20 കാരിയായ മോഡലിന്റെ പരാതിയിൽ നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.

സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് നിർമ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയിൽ യുവമോഡൽ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിൽ പറയുന്നു. 'ഓം ശാന്തി ഓശാന', 'അമർ അക്ബർ അന്തോണി' തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി. നേരത്തെ സംവിധായകൻ റോഷൻ ആൻഡ്രൂസും ആൽവിൻ ആൻ്റണിയും തമ്മിലുണ്ടായ കേസും വിവാദമായിരുന്നു.