മാഡ്രിഡ്: റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്താകേണ്ടിവന്ന ബാഴ്സലോണ ഇൗ സീസണിലെ അവസാന ലാ ലിഗ മത്സരത്തിൽ അടിപൊളി വിജയം നേടി. എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ഡി പോർട്ടീവോ അലാവേസിനെ തോൽപ്പിക്കുകയായിരുന്നു ബാഴ്സലോണ. സൂപ്പർ താരം ലയണൽ മെസി രണ്ട് ഗോളുകൾ നേടി. അൻസു ഫത്തി, ലൂയിസ് സുവാരേസ്, നെൽസൺ സെമെഡോ എന്നിവർഒാരോ ഗോളടിച്ചു.