തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി വരെ തീരദേശമേഖലയിൽ രണ്ടര മുതൽ 3.3 മീറ്റർ ഉയരത്തിൽ തിരമാലകളുയരാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയെുള്ള തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഈ മേഖലകളിൽ കടലാക്രമണവും രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും സമുദ്ര സ്ഥിതി പഠനകേനന്ദ്രം പറയുന്നു. മാത്രമല്ല, ബുധനാഴ്ച്ചവരെ കേരള തീരത്ത് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശതമായ കാറ്റിനും സാദ്ധ്യതയുണ്ട് . ഈ ദിവസങ്ങളിൽ കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.